ഈ ബ്രാന്‍ഡിലുള്ള വോഡ്ക, റം, വിസ്കി, കോക്ക്ടെയിൽ കഴിക്കാം; മദ്യത്തിന്‍റെ പ്രശ്നങ്ങളൊന്നും ഇല്ലാതെ!! ഇന്ത്യയിൽ പുതിയ ട്രെൻ്റ്

ഇന്ത്യൻ ആൽക്കോ-ബിവറേജ് ബിസിനസ് മേഖലയിലെ പുതിയ ചർച്ചാ വിഷയമാണ് നോൺ-ആൽക്കഹോളിക് സ്പിരിറ്റുകൾ (non-alcoholic spirits) അഥവാ സീറോ പ്രൂഫ് സ്പിരിറ്റുകൾ (zero-proof spirits). ആൽക്കഹോൾ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പരമ്പരാഗത മദ്യത്തിൻ്റെ രുചി ഉണ്ടെങ്കിലും ആൽക്കഹോളിൻ്റെ അംശം ഒട്ടും കാണില്ല. ഇവയ്ക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ നോൺ-ആൽക്കഹോളിക് ബിയറുകൾ വളരെക്കാലമായി നിലവിലുണ്ട്. എന്നാൽ ഇപ്പോൾ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ജിന്നുകൾ, വോഡ്കകൾ, റമ്മുകൾ, കോക്ക്ടെയിലുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. സോബർ, സോബ്രിറ്റി സിപ്‌സ്, ക്യാറ്റ്‌വാക്ക് ബൊട്ടാണിക്‌സ് തുടങ്ങിയ ബ്രാൻഡുകളാണ് ഈ പാനീയങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ മുൻനിരക്കാർ.
“ഇത് ജിന്നാണ്, ഇതിനെ മദ്യപാനത്തിൻ്റെ കൂട്ടത്തിൽപ്പെടുത്തരുത്” (It is gin, but it is not alcoholic) – ഇത് മദ്യപാനത്തെപ്പറ്റിയുള്ള ലോകപ്രശസ്തമായ ചൊല്ലാണ്. എന്നാൽ ഈ മട്ടിൽ ആർക്കും പറയാൻ കഴിയുന്ന തരത്തിൽ ഇന്ത്യയിലെ മദ്യവ്യവസായം മാറാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.
കലോറിയും വളരെ കുറഞ്ഞ അളവിലാണ് സീറോ പ്രൂഫ് സ്പിരിറ്റുകളിൽ ഉള്ളത്. മദ്യവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. ഹാംഗ് ഓവർ ഉണ്ടാകുമെന്ന പേടിയും വേണ്ട.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here