തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും; വ്യാപാര ഇടനാഴി; തീരുവയില്‍ ഇളവില്ലാത്തത് തിരിച്ചടി; ട്രംപ് – മോദി കൂടിക്കാഴ്ച

മോദി – ട്രംപ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും എന്നതാണ് പ്രധാന തീരുമാനം. ഇതുകൂടാതെ സൈനിക കരാറുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഇരു നേതാക്കളും ചേര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.

വ്യാപര മേഖലയിലും പ്രഖ്യാപനങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 2030 ഓടെ 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങുമെന്നും മോദി പറഞ്ഞു. എന്നാല്‍ യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി തീരുവചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇളവില്ല.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top