മഹാകുംഭമേളയില്‍ പുണ്യ സ്‌നാനം ചെയ്ത് രാഷ്ട്രപതി; ത്രിവേണീ സംഗമസ്ഥാനത്ത് പൂജ

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രത്യേക പൂജകളില്‍ പങ്കാളിയായ രാഷ്ട്രപതി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ത്രിവേണീ സംഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്ട്രപതി സ്‌നാനം ചെയ്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ പ്രയാഗ്രാജിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, , മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗംഗാനദിയിലൂടെ ബോട്ട് സവാരി നടത്തി, ദേശാടന പക്ഷികള്‍ക്ക് തീറ്റ നല്‍കുകയും ചെയ്തു. അക്ഷയാവത്, വലിയ ഹനുമാന്‍ ക്ഷേത്രം എന്നിവ ഉടന്‍ സന്ദര്‍ശിക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് പ്രയാഗ്രാജില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പ്രയാഗ്‌രാജില്‍ താമസിച്ചശേഷമാകും രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങുക. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയില്‍ പങ്കെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here