റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ; മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണ മോദി റഷ്യയിൽ

റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം പരിഗരിക്കാൻ നിരന്തരം പുടിനുമായി ബന്ധപ്പെട്ടിരുന്നു. സമാധാനപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു.

“സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനെ പൂർണമായി പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്ക് മുൻഗണന നൽകുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് സാധ്യമായ എല്ലാ സഹകണം ഇന്ത്യ വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് മാസത്തിനിടെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണിത്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ബ്രിക്സ് വാർഷിക ഉച്ചകോടിക്കായി ഇതിനുമുമ്പ്‌ പ്രധാനമന്ത്രി മോസ്കോയിലെത്തിയത്. അന്നത്തെ സന്ദർശനത്തെയും മോദി അനുസ്മരിച്ചു. മൂന്ന് മാസത്തിനിടയിലുള്ള എൻ്റെ രണ്ട് റഷ്യ സന്ദർശനങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും പ്രതിഫലിപ്പിക്കുന്നു. മോസ്കോയിൽ നടന്ന വാർഷിക ഉച്ചകോടി എല്ലാ മേഖലകളിലും ഇന്ത്യ റഷ്യ സഹകരണം ശക്തിപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top