മെഡലുകളിൽ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ; തോൽവിയറിയാതെ ഹോക്കി ടീമിന് സ്വർണം
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ച് ഇന്ത്യ. ഗെയിംസിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യ 100 മെഡലുകൾ സ്വന്തമാക്കാൻ പോകുന്നത്. വനിതാ ഗുസ്തിയിൽ സോനം മാലിക് വെങ്കല മെഡൽ നേടിയതോടെയാണ് ചരിത്രനേട്ടം ഇന്ത്യ ഇന്ത്യ ഉറപ്പിച്ചത്. ഹോക്കിയിൽ ജപ്പാനെ 5-1ന് പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ടീം സ്വർണം നേടി. ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന ഇരുപത്തിരണ്ടാം സ്വര്‍ണവും തൊണ്ണൂറ്റിയഞ്ചാം മെഡലുമാണ്. അമ്പെയ്ത്ത് ( 3) കബഡി (2) ,ബാഡ്മിന്റൺ (1),പുരുഷ ക്രിക്കറ്റ് (1) എന്നീ ഇനങ്ങളിൽ 7 മെഡലുകൾ കൂടി ആണ് ഇന്ത്യ ഉറപ്പിച്ചത്.
അതേ സമയം ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. ഇതിനുമുന്‍പ് 1966, 1998, 2014 വർഷങ്ങളിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസിൽ തോൽവി അറിയാതെയാണ് ഇന്ത്യ സ്വർണം നേടിയത്. മലയാളി താരം പി.ആർ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തത്.
ബ്രിഡ്ജ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി നേടി. രാജു ടോളാനി, അജയ് പ്രഭാകര്‍ കാഹ്‌റെ, രാജേശ്വരി തിവാരി, സുമിത് മുഖര്‍ജി എന്നിവരടങ്ങിയ സഖ്യം വെള്ളി സ്വന്തമാക്കി. പുരുഷന്‍മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കി. അതാനു ദാസ്, ദീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ ഷെല്‍ക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ കിരണ്‍ ബിഷ്‌ണോയിയും ഇന്ന് വെങ്കലം സ്വന്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here