ഇന്ത്യക്ക് ഗ്രാമി തിളക്കം; ഗ്ലോബൽ മ്യൂസിക് ആൽബം അവാർഡ് നേടി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡ്

ലൊസാഞ്ചൽസ്: ലോക സം​ഗീത രം​ഗത്തെ ജനപ്രിയ പുരസ്കാരമായ ​ഗ്രാമി അവാർഡിൽ തിളങ്ങി ഇന്ത്യ. 2024ലെ മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ‘ശക്തി’. ‘ദിസ് മൊമെന്റ്‌’ എന്ന ആൽബമാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഗായകൻ ശങ്കർ മഹാദേവനെ കൂടാതെ ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, എന്നിവർ ചേർന്നാണ് ദിസ് മൊമന്റിന് രൂപം നൽകിയത്. കഴിഞ്ഞ വര്‍ഷമാണ്‌ ആല്‍ബം പുറത്തിറക്കിയത്. ശങ്കർ മഹാദേവനും ഗണേഷ് ഗോപാലും ചേർന്ന് അവാർഡ് വാങ്ങുന്ന ചിത്രം ഗ്രാമിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു.

ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്. ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.

മികച്ച പോപ്പ് വോക്കൽ ആൽബം ടെയ്ലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ സ്വന്തമാക്കി. മികച്ച സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ്‌ മിലി സൈറസിന് ലഭിച്ചു.
2022 ഒക്ടോബർ ഒന്ന് മുതൽ 2023 സെപ്തംബർ 15 വരെയുള്ള പാട്ടുകളാണ് പുരസ്കാരങ്ങൾക്കായി മത്സരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top