അഡ്ലെയ്ഡിൽ ഇന്ത്യ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹത്തിനും തിരിച്ചടി

ബോർഡർ – ഗവാസ്ക്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ സമനില പിടിച്ചു. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോന്നു വീതം ഇരു ടീമുകളും വിജയിച്ചു. അഡ്ലെയ്ഡിൽ
നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. 19 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസിസ് വിക്കറ്റ് നഷ്ടപ്പെടൊതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഇറങ്ങിയപ്പോൾ പകരം ഓസിസ് ആദ്യ സ്ഥാനത്തെത്തി. സൗത്ത് ആഫ്രിക്കയാണ് രണ്ടാമത്. ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ന്യൂസിലാൻഡാണ് ആറാം സ്ഥാനത്ത്.
Also Read: ബാറ്റിംഗ് മുൻനിര തകർന്ന് തരിപ്പണമായി; തോൽവിയുടെ പടിവാതിലില്‍ ഇന്ത്യ
അഞ്ചിന് 128 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 176 റൺസിൽ അവസാനിച്ചു. പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിക്കുകയായിരുന്നു. സ്കോട്ട് ബോളണ്ട് മൂന്നും മീച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 42 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റണ്ണിന് ഓൾ ഔട്ട് ആയിരുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 337 റൺസും എടുത്തു. 157 റൺസിൻ്റെ ലീഡാണ് ടീം സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് ഓസിസിനായി സെഞ്ച്വറി (140) നേടി. മാർനസ് ലബുഷാഗ്‌നെ 64 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here