ഒളിമ്പിക്സ് ഇന്ത്യയിലേക്കോ!! മോദി പറഞ്ഞതിന് പിന്നാലെ നീക്കങ്ങൾ
ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അവകാശവാദമുന്നയിച്ച് ഇന്ത്യ. 2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ നടത്തണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയോട് (ഐഒസി) ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐഒഎ) ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി ഒളിമ്പ് ആതിഥേയ കമ്മിഷന് ഐഒഎ കത്തയച്ചു.
ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള താൽപ്പര്യമാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ഓഗസ്റ്റിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി നടത്തിയിരുന്നു.
2036ലെ ഒളിംപിക്‌സിന് വേദി ഒരുക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്‌സിക്കോ, ഇന്തോനേഷ്യ,പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങിയ പത്തോളം രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം ഐഒസിയെ അറിയിച്ചിട്ടുണ്ട്.
ഒളിമ്പിക്‌സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്‌സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്ത്യ കത്ത് നൽകിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here