ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്രയുദ്ധം; ധാക്കയ്ക്ക് അതേ നാണയത്തിൽ ഡൽഹിയുടെ മറുപടി
അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്ന് ഹൈക്കമ്മിഷണർമാരെ ഇന്ത്യയും ബംഗ്ലാദേശും വിളിച്ചു വരുത്തി. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് അതേ നാണയത്തിൽ ഇന്ത്യയുടെ മറുപടി.
ഉഭയകക്ഷി കരാർ ലംഘിച്ച് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അഞ്ച് സ്ഥലങ്ങളിൽ വേലി നിർമിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ധാക്ക ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരമാണ് വേലി കെട്ടുന്നത് എന്നാണ് ഇന്ത്യൻ നയതന്ത പ്രതിനിധി പ്രണയ് വർമ ബംഗ്ലാദേശിനെ അറിയിച്ചത്. പിന്നാലെ ഡൽഹിയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ നുറൽ ഇസ്ലാമിനെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു.
മുൻ സർക്കാർ ഒപ്പുവെച്ച അസന്തുലിതമായ കരാറുകൾ കാരണം ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ജഹാംഗീർ ആലം ചൗധരി അവകാശപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്‍റെനടപടി കാരണം 2010 നും 2023 നും ഇടയിൽ 160 സ്ഥലങ്ങളിൽ ഫെൻസിങ് സംബന്ധിച്ച തർക്കങ്ങൾക്ക് കാരണമായതായം അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here