താലിബാനുമായി ഇന്ത്യയുടെ ഔദ്യോഗിക ചർച്ച; ചാബഹാർ തുറമുഖത്തില്‍ ധാരണയില്‍ എത്താന്‍ ശ്രമം

അഫ്ഘാനിസ്ഥാനില്‍ ഭരണം നടത്തുന്ന ഭീകര സംഘടനയായ താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ആദ്യമായുള്ള ഈ ചര്‍ച്ച ദുബായിയിലായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയും അമീർ ഖാൻ മുത്താഖിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സെക്രട്ടറിയും ഒരു മുതിർന്ന താലിബാൻ നേതാവും തമ്മില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ കൂടിക്കാഴ്ചയാണിത്.
ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിന്റെ കാര്യത്തിലും ചർച്ച നടന്നു. അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ സഹകരിക്കും. മാനുഷിക സഹകരണവും തുടരും. മേഖലയിലെ സുരക്ഷയിൽ ഇന്ത്യയ്ക്കുള്ള ആശങ്ക താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.
അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്. അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലിബാനോട് ഇന്ത്യൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here