മോദി vs ‘ഇന്ത്യ’: കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ സഖ്യം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി വിശാല പ്രതിപക്ഷ സഖ്യം. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. മണിപ്പൂർ വിഷയത്തില്‍ ചർച്ചയാരംഭിക്കാന്‍ സർക്കാരിനെ നിർബന്ധിതരാക്കാനുള്ള മാർഗമെന്ന നിലയിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

ചൊവ്വാഴ്ച രാവിലെ നടന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം. അതേസമയം, മണിപ്പൂർ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിവസവും പാർലമെന്റിന്റെ ഇരുസംഭകളെയും പ്രക്ഷുബ്ദമാക്കി. തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് രണ്ടുമണിവരെയും രാജ്യസഭ 12 മണിവരെയും നിര്‍ത്തിവെച്ചു.

ജൂലൈ 20 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്‌സഭയിലും രാജ്യസഭയിലും മണിപ്പൂർ കലാപത്തിലെ കേന്ദ്ര സർക്കാരിന്റെ നിശബ്ദതയാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top