യുഎസും ഇന്ത്യയും തമ്മില്‍ അതുല്യ സൗഹൃദം പങ്കിടുന്നു എന്ന് വൈറ്റ് ഹൗസ്; പ്രസ്താവന ജെയ്ക് സള്ളിവന്റെ ഇന്ത്യാ സന്ദർശനം തുടരുന്നതിനിടെ
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ച് യുഎസിന്റെ പ്രസ്താവന. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതൽ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഓൻ കിർബി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ത്യ സന്ദർശിക്കുന്നത്. സള്ളിവൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.
ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയറായില്ല. പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഇന്ത്യക്കാരന് നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്ക് അമേരിക്കയ്ക്ക് കൈമാറിയിരുന്നു. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ നിഖിൽ ഗുപ്ത കുറ്റം നിഷേധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here