ബാറ്റിംഗ് മുൻനിര തകർന്ന് തരിപ്പണമായി; തോൽവിയുടെ പടിവാതിലില്‍ ഇന്ത്യ

ബോർഡർ – ഗവാസ്ക്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ ബാറ്റിംഗ് തകർച്ചയെ അഭിമുഖികരിക്കുകയാണ്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 128 റൺസ് എന്ന നിലയിലാണ്. 157 റൺസ് ലീഡ് നേടിയ ഓസിസ് 337 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യക്ക് 29 റൺസ് കൂടി നേടണം.

28 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന റിഷഭ് പത്തും 28 റൺസ് നേടി പുറത്തായ ശുഭ്മൻ ഗില്ലുമാണ് രണ്ടാം ദിനം ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറർ നിതീഷ് കുമാർ റെഡ്ഡി 11 റൺസുമായി ക്രീസിലുണ്ട്. പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ ഓസ്ട്രേലിയക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.

86/1 എന്ന നിലയിൽ നിന്ന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ്യ ട്രാവിസ് ഹെഡിൻ്റെ സെഞ്ച്വറിയാണ് (140) പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മാർനസ് ലബുഷാഗ്‌നെ 64 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് ആയിരുന്നു. 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്കിൻ്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്കോറിൽ പുറത്താക്കിയതിൽ നിർണായകമായത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top