സെഞ്ച്വറി നേടി രക്ഷകനായി നിതീഷ്; മെൽബണിൽ ഇന്ത്യ പൊരുതുന്നു
ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. തൻ്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ചെറുത്ത് നിൽപ്പ് തുടരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 474 റൺസ് നേടിയ ഓസ്ട്രേലിയക്ക് ഇപ്പോഴും 116 റൺസിന്‍റെ ലീഡുണ്ട്.
150 റൺസ് നേടി നിതീഷ് റെഡ്ഡിയും രണ്ടു റൺസ് നേടിയ മുഹമ്മദ് സിറാജുമാണ് ക്രീസിൽ. നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 358/9ന് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കായി യശ്വസ്വി ജയ്സ്വാൾ 82 റൺസ് നേടിയിരുന്നു. വാഷിങ്ടൺ സുന്ദർ (50), വിരാട് കോഹ്ലി (36), ഋഷഭ് പന്ത് (28) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയവർ.
ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നഥാൻ ലിയോൺ രണ്ട് വിക്കറ്റും സ്വന്തമാക്കി. നിലവിൽ ഓരോ മത്സരം വീതം ജയിച്ച് പരമ്പരിൽ സമനിലയിലാണ് ഇരു ടീമുകളും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here