ഇന്ത്യയെ ചതിച്ചത് ബാറ്റ്‌സ്മാന്‍മാര്‍; മെൽബണില്‍ പതിച്ചത് നാണക്കേടിൻ്റെ പടുകുഴിയിലേക്ക്…
ആവേശം നിറഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ പിന്നിലാക്കി ഓസിസ്. മെൽബൺ ടെസ്റ്റിൽ ഇന്ത്യയെ 184 റൺസിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയിൽ 2-1ന് മുന്നിലെത്താനും ഓസ്ട്രേലിയക്കായി. 340 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റൺസിന് പുറത്താവുകയായിരുന്നു.
നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പതിന് 228 എന്ന നിലയിലായിരുന്നു ഓസീസ്. ഇന്ന് ആറു റൺസ് കൂട്ടി ചേർക്കുന്നതിന് ഇടയിൽ നാഥാൻ ലിയോണിനെ (41) ബുംറ വീഴ്ത്തിയാണ് ഓസിസിൻ്റെ രണ്ടാം ഇന്നിംഗ്സിന് അവസാനം കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു.
84 റൺസ് എടുത്ത യശ്വസി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ തകർത്തത്. നാഥാൻ ലിയോൺ രണ്ടും മാർനസ് ലാബസ്ചാഗ്നെ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്കോർ
ഓസ്ട്രേലിയ – 474 & 234
ഇന്ത്യ – 369 & 155.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here