അഡ്ലെയ്ഡിൽ ഇന്ത്യ തോൽവി മണക്കുന്നു; പതിയെ പിടിമുറുക്കി ഓസിസ്

ബോർഡർ ഗവാസ്ക്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് 157 റൺസ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ഓസിസ് 337 റൺസിന് പുറത്തായി. 86/1 എന്ന നിലയിൽ നിന്ന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ വേണ്ടി ട്രാവിസ് ഹെഡ് സെഞ്ച്വറി (140) നേടി. മാർനസ് ലബുഷാഗ്‌നെ 64 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് ആയിരുന്നു. 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്കിൻ്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്കോറിൽ പുറത്താക്കിയതിൽ നിർണായകമായത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ ( 17), റിഷഭ് പന്ത് (6) എന്നിവരാണ് ക്രീസിൽ. പാറ്റ് കമ്മിൻസ്, സ്കോട്ട് ബോലാൻഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. യശ്വസി ജയ്സ്വാൾ (24), കെഎൽ രാഹുൽ (7), വിരാട് കോഹ്‌ലി (5) എന്നിവരാണ് പുറത്തായത്.
Also Read: പെർത്തിൽ ഇന്ത്യയുടെ ‘റീ ബർത്ത്’; നായകനായി അരങ്ങേറ്റം അവിസ്മരണീയമാക്കി ബുംറ
നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ 150 ന് പുറത്തായ ഇന്ത്യയെ ബോളർമാർ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here