അതേ നാണയത്തിൽ ഇന്ത്യയുടെ തിരിച്ചടി; ഓസിസിനും ബാറ്റിംഗ് തകർച്ച
സ്വന്തം നാട്ടിൽ ന്യൂസിലൻഡിന് എതിരെയേറ്റ സമ്പൂർണ ടെസ്റ്റ് പരമ്പര പരാജയത്തിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ഇന്ത്യ. ഓസ്ടേലിയക്കെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരത്തിൽ 150 റൺസിന് ഇന്ത്യ പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസീസ് വേഗത്തിൽ എറിഞ്ഞിടുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 59 പന്തിൽ 41 റൺസാണ് താരം നേടിയത്.
Also Read: ഓസിസിനെതിരെയും ബാറ്റിംഗ് പരാജയം; പെർത്തില്‍ ഇന്ത്യ തകർച്ചയോടെ തുടങ്ങി
78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെഎൽ രാഹുൽ 26 റൺസും എടുത്തു പുറത്തായി. ഇവരുടെ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് വൻദുരന്തമായി മാറുമായിരുന്നു. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Also Read: WTC ഫൈനൽ ഇന്ത്യ കളിക്കുമോ? സാധ്യതകൾ ഇങ്ങനെ; കിവീസിനെതിരായ സമ്പൂർണ്ണ തോൽവി സമ്മാനിച്ചത്…
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ബാറ്റിംഗ് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. നാല് വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിലാണ് ഓസിസ്. മിച്ചൽ മാർഷ് (മൂന്ന് പന്തിൽ ഒന്ന് ), ട്രാവിസ് ഹെഡ് (13 പന്തിൽ 11 ) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി ക്യാപ്റ്റൻ ജസ്പ്രിത് ബുംറ മൂന്നും ഹർഷിത് റാണ ഒരോ വിക്കറ്റും വീഴ്ത്തി. നഥാൻ മക്സ്വീനി, ഉസ്മാൻ ഖവാജ, മാർനസ് ലാബസ്ചാഗ്നെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായ ബാറ്റർമാർ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here