രണ്ടാം ദിനം ഇന്ത്യയുടെ കയ്യിൽ ഭദ്രം; വമ്പന്‍ ലീഡിലേക്ക്
ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ദിനം വരുതിയിലാക്കി ഇന്ത്യ. 67 ന് ഏഴ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസിസിനെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 104 ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 172 റൺസ് എന്ന നിലയിലാണ്. 90 റൺസുമായി യശ്വസി ജയ്സ്വാളും 62 റൺസുമായി കെഎൽ രാഹുലുമാണ് ക്രീസിൽ. 218 റൺസിൻ്റെ ലീഡാണ് രണ്ടാം ദിനം ഇന്ത്യയ്ക്കുള്ളത്.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് മത്സരം രണ്ടാം ദിനം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ ഓസീസ് ആദ്യദിനം തന്നെ വേഗത്തിൽ എറിഞ്ഞിടുകയായിരുന്നു.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 59 പന്തിൽ 41 റൺസാണ് താരം നേടിയത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. 78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെഎൽ രാഹുൽ 26 റൺസും നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here