ലോക ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം!! സിഡ്നിയിൽ പ്രസീദും സിറാജും ഓസിസിന് സമ്മാനിച്ചത് വമ്പൻ റെക്കോർഡ്
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിലെ റെക്കോർഡ് വിജയത്തോടെ ഓസിസ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ. 3-1ന് പരമ്പര അടിയറവുവെച്ച ഇന്ത്യ ഡബ്ല്യൂടിസി ഫൈനലിൽ കടക്കാതെ പുറത്തായി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫി സ്വന്തമാക്കുന്നത്.
ഇന്ത്യ ഉയർത്തിയ 162 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മറികടക്കുന്നതിനിടയിൽ വമ്പന്‍ റെക്കോര്‍ഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. പരുക്ക് കാരണം ക്യാപ്റ്റനും ഇന്ത്യയുടെ വിജയപ്രതീക്ഷയുമായിരുന്ന ജസ്പ്രീത് ബുംറ ന്യൂബോള്‍ എറിയുന്നതില്‍ നിന്നും വിട്ടു നിന്നതും ഓസിസ് വിജയം അനായാസമാക്കി. പകരം മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും ചേര്‍ന്നാണ് ന്യൂബോള്‍ ഓവറുകൾ എറിഞ്ഞത്. ഓസിസാവട്ടെ ഈ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ട്വൻ്റി 20 സ്റ്റൈലിൽ ഇന്ത്യയെ കടന്നാക്രമിച്ച അവർ അതിവേഗം വിജയം പിടിച്ചെടുക്കുകയായിരുന്നു.
ടെസ്റ്റ് ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ ആദ്യത്തെ മൂന്നോവറില്‍ ഏറ്റവുമധികം റൺസ് നേടിയെന്ന ചരിത്രനേട്ടമാണ് ഓസ്‌ട്രേലിയ കുറിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സാണ് ആദ്യ മൂന്നോവറില്‍ ഓസിസ് അടിച്ചുകൂട്ടിയത്. മുഹമ്മദ് സിറാജാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. 13 റണ്‍സാണ് അദ്ദേഹം നല്‍കിയത്.പ്രസീദും രണ്ടാം ഓവറിൽ 13 റൺസ് വിട്ടു നൽകി. സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ ഒമ്പത് റൺസും ഓസിസ് നേടി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേരിട്ട ബാറ്റിംഗ് തകർച്ച രണ്ടാം ഇന്നിങ്സിലും ആവർത്തിക്കുകയായിരുന്നു. 200 റണ്‍സ് പോവും തികയ്ക്കാന്‍ ഇന്ത്യക്കായില്ല. മൂന്നാംദിനം രാവിലെ തന്നെ വെറും 157 റണ്‍സിന് എല്ലാവരും പുറത്തായി. 33 ബോളില്‍ 62 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
Also Read: 85 റൺസ് കൂടി നേടിയാൽ സിഡ്നിയിൽ ഇന്ത്യ ജയിച്ചു !! കാരണം ഇതാണ്
വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം ഓസിസ് മറികടക്കുകയായിരുന്നു. 41 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ടോപ് സ്കോറർ. ബ്യൂ വെബ്സ്റ്റർ പുറത്താവാതെ 39 റൺസും നേടി. ഇന്ത്യക്കായി പ്രസീദ് മൂന്നും സിറാജ് ഒരു വിക്കറ്റുംവീഴ്ത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here