ഓസിസിനെ കാലാവസ്ഥ ചതിച്ചപ്പോള്‍… ഇന്ത്യക്ക് മഴ സമ്മാനിച്ച സമനില

ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ. അഞ്ചാം ദിവസം അവസാന സെഷൻ മഴ മൂലം തടസപ്പെട്ടതോടെയാണ് മത്സരം സമനിലയിലായത്. ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ 2.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് വില്ലനായി മഴ വീണ്ടും എത്തിയത്. തുടര്‍ന്ന് മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

Also Read: ഞെട്ടിച്ച് രവിചന്ദ്രൻ അശ്വിൻ; ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു; തീരുമാനം മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ


ഒന്നാം ഇന്നിംഗ്സിൽ 445 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യയെ 260 റൺസിന് പുറത്താക്കി 152 റൺസിൻ്റെ ലീഡും ഓസിസ് സ്വന്തമാക്കി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസിസ് ഉയർത്തിയ വിജയലക്ഷ്യം നിലവിലെ ഫോമിൽ ഇന്ത്യൻ ബാറ്റർമാർ മറികടക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് മഴ രക്ഷകനായി എത്തിയത്.

Also Read: രോഹിത് ശർമ വിരമിക്കുന്നു!! മൂന്നാം ടെസ്റ്റിൽ പുറത്തായതിന് ശേഷം സൂചന നല്‍കിയെന്ന് ആരാധകർ

ഇന്നലെ പത്താം വിക്കറ്റിൽ ജസ്പ്രിത് ബുംറ, ആകാശ് ദീപ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഫോളോ ഓണിൽ നിന്നും ടീമിനെ രക്ഷിച്ചത്. ഇന്ന് പാറ്റ് കമ്മിൻസാണ് ആകാശിനെ വീഴ്ത്തി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും (152) രണ്ടാം ഇന്നിങ്സിൽ 17 റൺസും ഒരു വിക്കറ്റും നേടിയ ഓസീസിന്റെ ട്രാവിസ് ഹെഡ് ആണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിൽ ആദ്യ മത്സരങ്ങൾ വിജയിച്ച് ഇരുടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top