ബാറ്റിംഗിലും തിളങ്ങി സുന്ദർ; ഇന്ത്യക്ക് നേരിയ മേൽക്കൈ


മുംബൈയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഇന്ത്യക്ക് 28 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കിവീസിൻ്റെ 235 എന്ന ആദ്യ ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇന്ത്യ 263 റൺസിന് പുറത്തായി. ശുഭ്മൻ ഗില്ലിൻ്റെയും (145 പന്തിൽ 90) ഋഷഭ് പന്തിൻ്റെയും (59 പന്തിൽ 60) അർധസെഞ്ച്വറികളാണ് അവസാന ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇന്ത്യക്ക് നേരിയ മേൽക്കൈ നൽകിയത്. വാഷിംഗ്ടൺ സുന്ദറിൻ്റെ (36 പന്തിൽ 38) പ്രകടനവും ലീഡ് നേടുന്നതിൽ നിർണായകമായി.

ക്യാപ്‌റ്റൻ രോഹിത്‌ ശർമ (18), യശസ്വി ജയ്‌സ്വാൾ (30), മുഹമ്മദ്‌ സിറാജ്‌ (0), വിരാട്‌ കോഹ്‌ലി (4) എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ നഷടമായിരുന്നു. രണ്ടാം ദിനം 4 ന് 86 എന്ന നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. കിവീസിനായി സ്പിന്നർ അജാസ് പട്ടേൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ രണ്ട്‌ ടെസ്റ്റിലും ജയിച്ച്‌ പരമ്പര ഉറപ്പിച്ച ന്യുസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 65 റൺസ് വഴങ്ങി ടെസ്റ്റിലെ പതിനാലമത് അഞ്ച്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കിയ രവീന്ദ്ര ജഡേജയാണ് ന്യൂസിലൻഡിനെ 235 ൽ ഒതുക്കുന്നതിൽ നിർണായകമായത്. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റും വീഴ്ത്തി.


രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിൽ ന്യൂസിലൻഡ് ബാറ്റിംഗ് പുരോഗമിക്കുകയാണ്. വിൽ യങ് (51 പന്തിൽ 228 ), ഡാരിൽ മിച്ചൽ (33 പന്തിൽ 17) എന്നിവരാണ് ക്രീസിൽ. ആകാശ് ദീപ്, വാഷിംഗ്‌ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top