മെഡലിലേക്ക് കുതിച്ച് വിത്യ; സ്ക്വാഷിൽ രണ്ട് മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ വിത്യ രാംരാജാണ് ഇന്ത്യക്ക് വേണ്ടി മെഡൽ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പിന്നിൽ പോയ വിത്യ അവസാന നിമിഷം മെഡലിലേക്ക് കുതിച്ച് മൂന്നാമത് ഫിനിഷ് ചെയ്തു. ഇതോടെ 13 സ്വർണവും 24 വെള്ളിയും 26 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

ഇന്ന് വനിതകളുടെ 54 കി.ഗ്രാം ബോക്സിംഗിൽ പ്രീതി പവാറും പുരുഷന്‍മാരുടെ കനോയിംഗ് 1000 മീറ്റര്‍ ഡബിള്‍സിൽ അര്‍ജുന്‍ സിംഗ് – സുനില്‍ സിംഗ് സലാം സഖ്യവും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു.

വനിതകളുടെ ഹോക്കിയില്‍ പൂള്‍ എ മത്സരത്തില്‍ ഹോംഗ്കോംഗിനെ എതിരില്ലാത്ത 13 ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സെമിയില്‍ കടന്നു. പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് സെമിയിൽ പ്രവേശിച്ച ഇന്ത്യ മെഡൽ പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്.

സ്ക്വാഷിൽ നിന്ന് ഇന്ത്യ ഇന്ന് രണ്ട് മെഡൽ ഉറപ്പിച്ചു. പുരുഷ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്സഡ് ഡബിൾസിൽ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിംഗ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top