പലസ്തീന് ഇന്ത്യൻ സഹായം; എയർ ഫോഴ്സ് വിമാനം ഈജിപ്തിലേക്ക് തിരിച്ചു

ന്യൂഡൽഹി: ഇസ്രായേൽ – ഹമാസ് യുദ്ധത്തില്‍ വലയുന്ന പലസ്തീന് സഹായവുമായി ഇന്ത്യ. യുദ്ധത്തിൻ്റെ കെടുതികൾ ഏറ്റവുമധികം നേരിടുന്ന ഗാസയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഇന്ത്യന്‍ വിമാനം പുറപ്പെട്ടു. എയർഫോഴ്സിന്റെ സി-17 വിമാനമാണ് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ചത്. 32 ടൺ സാധനങ്ങളാണ് ഇന്ത്യ പലസ്തീന് നൽകുന്നത്. ഇതിൽ 6.5 ടണ്ണും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് . ഇതിന് പുറമേ ടെന്റുകൾ, സ്ലീപിംഗ് ബാഗുകൾ, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളും ഇന്ത്യ നൽകിയ സഹായത്തിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഈജിപ്തിലെത്തുന്ന ഇന്ത്യൻ വിമാനത്തിൽ നിന്നും റാഫ അതിർത്തി വഴി സാധനങ്ങൾ ഗാസയിലെത്തിക്കും. നേരത്തെ പലസ്തീന് നൽകി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കിൽ അധിക സഹായം നൽകുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.

അതേ സമയം, 24 മ​ണി​ക്കൂ​റി​നി​ടെ ഗാസ​യിൽ നടന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 345 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആ​യി. മരണപ്പെട്ടവരിൽ 1756 പേ​ർ കു​ട്ടി​ക​ളും 967 പേ​ർ സ്ത്രീ​ക​ളു​മാ​ണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top