കേരളത്തില്‍ തുടരെ കാലാവസ്ഥാ വ്യതിയാനം; മരണനിരക്ക് കൂടുന്നു

ഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ 9 മാസത്തിലെ ഏതാണ്ട് എല്ലാ ദിവസവും രൂക്ഷമായ കാലാവസ്ഥയാണ് രാജ്യത്തുണ്ടായതെന്നും ഇതേ തുടര്‍ന്ന് 3000-ത്തോളം പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്‌. ദക്ഷിണ മേഖലയില്‍ ഏറ്റവും കൂടുതല്‍ മരണം കേരളത്തിലാണ്. ഒന്‍പത് മാസത്തിനിടെ 67 മോശം കാലാവസ്ഥാ ദിനങ്ങളും അതേ തുടര്‍ന്നുള്ള 60 മരണങ്ങളുമുണ്ടായി. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (സിഎസ്‌ഇ) ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തിയ പഠനത്തില്‍ ഈ കാലയളവിലെ മുക്കാല്‍ പങ്കും രാജ്യത്ത് അതിരൂക്ഷ കാലാവസ്ഥാ ദുരന്തങ്ങളുള്ളതായി പറയുന്നു.

ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചത് മധ്യപ്രദേശിലാണെങ്കില്‍, ബീഹാറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണങ്ങളുമുണ്ടായത്. 642 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴയിലും മണ്ണിടിച്ചിലിലുമായി 2000ത്തോളം പേര്‍ മരിച്ചു. ഇടിമിന്നലില്‍ 711 പേരും. 20 ലക്ഷം ഹെക്ടര്‍ കൃഷി നാശനഷ്ടമുണ്ടായി. 80,000 വീടുകളെങ്കിലും തകര്‍ന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. യഥാര്‍ഥ സംഖ്യ ഇതിലും വര്‍ധിക്കാനാണ് സാധ്യതയെന്നും സിഎസ്‌ഇ ഡയറക്ടര്‍ സുനിത നാരായണ്‍ പറഞ്ഞു.

ജനുവരിയില്‍ ശരാശരി താപനില കൂടുതലായിരുന്നെന്നും എന്നാല്‍ ഫെബ്രുവരി അതിനെ കടത്തിവെട്ടി 122 വര്‍ഷത്തെ ഏറ്റവും ചൂടേറിയ മാസമായതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടി ‘കോപ്28’ ഇന്ന് ദുബായില്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട്‌ സുപ്രധാനമാണെന്ന് ഡൗൺ ടു എര്‍ത്ത് മാനേജിംഗ് എഡിറ്റർ റിച്ചാർഡ് മഹാപത്ര പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top