ഇന്ത്യക്ക് മിന്നും ജയം; ഓസിസിനെ തകർത്തത് 5 വിക്കറ്റിന്


മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം. ഓസിസ് മുന്നോട്ട് വെച്ച 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 74 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 63 പന്തിൽ 58 റൺസെടുത്തെ കെ എൽ രാഹുലും ഇന്ത്യയുടെ ജയം അനായസമാക്കി. ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോൾ സീൻ അബോട്ട്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 276 റൺസിന് ഓൾ ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരാണ് ഓസീസിനെ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളർ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് വീഴ്ത്തി. 52 റൺസടിച്ച് അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.ഇന്ത്യയ്ക്ക് വേണ്ടി ഷമി 10 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top