സ്വർണത്തിൽ ഹാട്രിക്കും സെഞ്ച്വറിയും; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യ നേടിയത് മൂന്ന് സ്വർണം അഫ്ഗാനിസ്താനെതിരായ പുരുഷ ക്രിക്കറ്റ് ഫൈനല്‍ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ സീഡ് അടിസ്ഥാനത്തിൽഅഫ്ഗാനെ മറികടന്ന് ഇന്ത്യ സ്വർണം നേടി.
പുരുഷന്‍മാരുടെ കബഡി ടീമും ബാഡ്മിന്റണില്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവുമാണ് ഇന്ന് സ്വര്‍ണം സ്വന്തമാക്കിയത്.കബഡിയിൽ കരുത്തരായ ഇറാനെയാണ് ഇന്ത്യ തകർത്ത്.
ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്ക്.പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളിയും നേടി.ഇതോടെ 27 സ്വര്‍ണവും 37 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 105 ആയി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ വേട്ടയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകളിൽ കൂടുതൽ നേടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here