പണി തുടങ്ങി ഇന്ത്യന്‍ സൈന്യം; നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം കടുപ്പിച്ച് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഭീകരരെ വധിച്ചത്. മൂന്ന് തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ടുപേരെയാണ് വധിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു.

ഉറി സെക്ടറില്‍ നടന്ന് ഏറ്റുമുട്ടലില്‍ ഭീകരരുടെ നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദ ആക്രണം നടന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിരുന്നു. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top