ഇന്ത്യൻ ബാങ്കിൻ്റെ മെഗാ അദാലത്ത് തിങ്കളും ചൊവ്വയും തിരുവനന്തപുരത്ത്; വെബ്സൈറ്റ് മുഖേനയും ഫോണിലും റജിസ്റ്റർ ചെയ്യാം
കടബാധ്യതകളുടെ ഒറ്റത്തവണ തീർപ്പാക്കലിനായി മെഗാ അദാലത്തുമായി ഇന്ത്യൻ ബാങ്ക്. തിരുവനന്തപുരം എംജി റോഡിലെ സോണൽ ഓഫീസിൽ തിങ്കളും ചൊവ്വയുമായാണ് അദാലത്ത് നടക്കുക. രാവിലെ പത്തര മുതൽ വൈകിട്ട് മൂന്നര വരെയാണ് സമയം. https://apps.indianbank.in/CustomerOTS എന്ന വിലാസത്തിൽ വെബ്സൈറ്റ് മുഖേന അദാലത്തിനായി റജിസ്റ്റർ ചെയ്യാം. 6235363536 എന്ന ഫോണിലും റജിസ്ട്രേഷൻ സ്വീകരിക്കും.
കാർഷിക, വിദ്യാഭ്യാസ, വാഹനവായ്പകളടക്കം എല്ലാ വായ്പകളും ഒറ്റത്തവണ തീർപ്പാക്കാം. അദാലത്തിൽ ധാരണയാകുന്ന തുക ഈമാസം 30നുള്ളിൽ അടച്ചുതീർക്കണം.
തിരുവനന്തപുരം മെയിൻ, ആറ്റിങ്ങൽ, ആറ്റുകാൽ, ബാലരാമപുരം, കഴക്കൂട്ടം, നാലാഞ്ചിറ, പാറശാല, പട്ടം, പെരുമ്പഴതൂർ, മൈക്രോസേറ്റ് തിരുവനന്തപുരം എന്നീ ശാഖകളിൽ നിന്നുള്ള വായ്പകളാണ് തിങ്കളും ചൊവ്വയും അദാലത്തിൽ പരിഗണിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here