ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറക്ക് പരിക്ക്; നായകനായി കോഹ്‌ലി; സിഡ്‌നിയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. ഓസ്‌ട്രേയിലയുടെ ഒന്നാം ഇന്നിങ്ങ്‌സ് 181 റണ്‍സില്‍ അവസാനിപ്പിച്ച് നിര്‍ണ്ണായകമായ 4 റണ്‍സ് ലീഡ് നേടിയ ഇന്ത്യയുടെ എല്ലാ ആത്മവിശ്വാസവും ഇല്ലാതാക്കുന്നതാണ് ബുംറയുടെ പരിക്ക്.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പ തന്നെ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. പരിക്കിനെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയനാകാനാണ് ഗ്രൗണ്ട് വിട്ടത്. ബുംറയുടെ പരിക്ക് എത്രത്തോളം ഗുരുതരണമാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടിവല്ല. ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്‌ലി നായകനാകുന്നത്.

നിര്‍ണായക ലീഡ് നേടി പൊരുതുന്ന ഇന്ത്യക്ക് ഫോമിലുള്ള ബുംറ അഭാവം നികാത്താനാകുന്നതല്ല. ടൂര്‍ണമെന്റില്‍ ഇതുവരെ 32 വിക്കറ്റുകളാണ് താരം നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. ഇന്ത്യ ടൂര്‍ണമെന്റില്‍ വിജയിച്ചതും ഈ മത്സരത്തില്‍ മാത്രമായിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മ മാറി നിന്നതോടെയാണ് ബുംറ സിഡ്‌നിയില്‍ ക്യാപ്റ്റാനായി മടങ്ങിയെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top