ആ തീയ്യതി കുറിച്ചപ്പോൾ സമാധാനമായല്ലോ!! ഏകദിനത്തിലും ഇന്ത്യ പുതിയ നായകനെ കണ്ടെത്തണം; എല്ലാ ഫോർമാറ്റിലെയും കളി മതിയാക്കാൻ രോഹിത്
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 37 കാരനായ താരം ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം തൻ്റെ അന്താരാഷ്ട്ര കരിയർ തുടരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ടീമിൻ്റെ മോശം പ്രകടനത്തിനൊപ്പം ക്യാപ്റ്റൻ്റെ വ്യക്തിഗത പ്രകടനവും വൻതോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് ആരാധകൾ സോഷ്യൽ മീഡിയയിലുടെ രോഹിത്തിനെ കുറ്റപ്പെടുത്തുന്നത്. ഇതിനിടയിലാണ് താരം നിർണായക തീരുമാനമെടുക്കുന്നത് എന്നാണ് സൂചനകൾ.
കഴിഞ്ഞ മൂന്ന് പരമ്പരകളിൽ 164 റൺസ് മാത്രമാണ് രോഹിത് നേടിയത്. അതിൽ 6.2 ശരാശരിയിൽ 31 റൺസാണ് ഏറ്റവും ഒടുവിൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം നേടിയത്. ഒരു സന്ദർശക ടീം ക്യാപ്പിറ്റൻ്റെ ഓസ്ട്രേലിയയിലെ ഏറ്റവും മോശം പ്രകടനമാണിത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടക്കുന്ന പരമ്പരയിൽ രോഹിത് ഉണ്ടാവില്ലെന്നാണ് സൂചനകൾ.
പകരം ടെസ്റ്റ് ടീം ക്യാപ്റ്റൻ ആരാണ് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐക്കായില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ബിസിസിഐ യോഗത്തിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും വരെ താൻ തുടരാമെന്നാണ് രോഹിത് അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബോർഡും സെലക്ടർമാരും അദ്ദേഹത്തിൻ്റെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്.
അഞ്ച് പരമ്പരകൾ അടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തിലെ പരമ്പരയിൽ ഇന്ത്യയെ ആര് നയിക്കും എന്നത് ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ ആ ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു. നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളെ മാത്രമാണ് അദ്ദേഹം നയിക്കുന്നത്. ചാമ്പൻസ് ട്രോഫിക്ക് ശേഷം ഈ രണ്ട് ഫോർമാറ്റുകളിലേക്കും പുതിയ ക്യാപ്റ്റനെ ഇന്ത്യ കണ്ടെത്തേണ്ടി വരും.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ പാക്കിസ്ഥാനിലും യുഎഇയിലുമായിട്ടാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. നിഷ്പക്ഷ വേദിയായ ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ. എട്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ടൂർണമെൻ്റിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. രോഹിത് ശർമ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പാണെങ്കിലും ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടീമിന്റെ പ്രഖ്യാപനം വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് കുറച്ച് സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ താരം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ജനുവരി 19ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here