വിരാട് കോലി അവസാനമായി രഞ്ജി കളിച്ചത് 2012ല്‍; ക്രിക്കറ്റിലെ ഇന്ത്യയുടെ നാണം കെട്ട തോല്‍വിക്ക് പിന്നില്‍ ഈ കാരണങ്ങള്‍

ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യ നാണംകേട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയക്ക് മുന്നിലുള്ള ഇന്ത്യയുടെ ദയനീയ കീഴടങ്ങല്‍ ഇപ്പോള്‍ ക്രിക്കറ്റ് രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. ഐപിഎല്ലും ഗ്ലാമറുമായി ഓടി നടക്കുമ്പോള്‍ ക്രിക്കറ്റ് മറക്കുന്നു എന്ന ആരോപണമാണ് താരങ്ങള്‍ക്ക് നേരെ ഉയരുന്നത്. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് ദയനീയമായ മൂന്ന്-പൂജ്യം തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഓസ്‌ട്രേലിയയില്‍ പോയി അവിടെയും കീഴടങ്ങുന്നത്.

ആഭ്യന്തര മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയാണ് എന്നാണ് കണക്കുകള്‍ ചൂണ്ടി മുതിര്‍ന്ന താരങ്ങള്‍ പറയുന്നത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിന്ന് താരങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയാണ്. ഇത് മത്സരങ്ങളില്‍ പോരാടാനുള്ള ഇന്ത്യന്‍ താരങ്ങളുടെ ശേഷി കുറയ്ക്കുന്നു എന്നാണ് ഗാവസ്കര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. “ജനുവരി 23ന് രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ഉണ്ട്. ആ മത്സരങ്ങൾ താരങ്ങള്‍ കളിച്ചില്ലെങ്കിൽ, നിങ്ങൾക്ക് പ്രതിബദ്ധതയില്ല എന്ന് പറയേണ്ടി വരും.” ഗാവസ്കര്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) മുൻഗണന നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ അന്നത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

പരിശീലനത്തിന്റെ അഭാവം താരങ്ങളെ വേട്ടയാടുകയാണ്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്സ്മാൻ വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത് 2012ലാണ്. രോഹിത് ശർമ്മ ഒമ്പത് വർഷമായി ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ , മുഹമ്മദ് സിറാജ്, കെ.എൽ.രാഹുൽ എന്നിവർ നാല് ആഭ്യന്തര മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

“നമ്മുടെ സംസ്കാരം മാറ്റണം. സച്ചിൻ തെണ്ടുൽക്കർ പോലും തനിക്ക് ആവശ്യമില്ലാത്തപ്പോൾ പോലും രഞ്ജി ട്രോഫി കളിച്ചു.” – മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് പിഴവുകള്‍ പൂര്‍ണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും പോരാടാനും ഫിറ്റ്നസ് നിലനിര്‍ത്താനും ഇത് താരങ്ങളെ സഹായിക്കും. ടീം മാനേജ്മെന്റിലെ ഉന്നതന്‍ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റിന് താരങ്ങളുടെ മങ്ങിപ്പോകുന്ന തിളക്കം പുനരുജ്ജീവിപ്പിക്കാൻ കഴിയും. അതുപോലെ തന്നെ താരങ്ങളുടെ തിരിച്ചുവരവിനും പ്രയോജനം ചെയ്യും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും താരങ്ങള്‍ ഒഴിഞ്ഞുമാറുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top