പ്രൊവിഡൻ്റ് ഫണ്ട് തട്ടിപ്പിൽ റോബിൻ ഉത്തപ്പ കുടുങ്ങും; ക്രിക്കറ്റ് താരവും കുടുംബവും ദുബായിലെന്ന് സൂചന

ഇപിഎഫ്ഒ (Employees Provident Fund Organisation-EPFO) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണൽ കമ്മിഷണർ ഷഡക്ഷരി ഗോപാൽ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കർണാടകയിലെ പുലകേശിനഗർ പോലീസിനോട് ആവശ്യമായ നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 27നകം റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

സെഞ്ച്വറി ലൈഫ്‌സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുമ്പോൾ അവിടുത്തെ ജീവനക്കാരുടെ പിഎഫ് തുക ഉത്തപ്പ തട്ടിയെടുത്തെന്നാണ് ആരോപണം. 23 ലക്ഷത്തോളം രൂപ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിച്ചതായിട്ടാണ് പരാതി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഉത്തപ്പയും കുടുംബവും ഇപ്പോൾ ദുബായിലാണ് താമസിക്കുന്നതെന്നാണ് വിവരം.

59 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് റോബിൻ ഉത്തപ്പ. 54 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് ഏഴ് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 1,183 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐപിഎൽ ടീമുകൾക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്. 2014ൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗവുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top