ഇന്ത്യൻ ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹത; കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെ എംബസി
September 21, 2024 10:20 AM

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഷിംഗ്ടണിലെ എംബസി പരിസരത്തുനിന്നാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോക്കൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടരുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
എംബസി ഇന്നലെ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഉടൻ ഇന്ത്യയിൽ എത്തിക്കും. കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ സ്വകാര്യത മാനിച്ച് മരണപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്നും എംബസി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here