അമേരിക്കൻ നടിയോട് ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ഇന്ത്യക്കാരൻ; ഒടുവിൽ സംഭവിച്ചത്…

അമേരിക്കൻ ചലച്ചിത്ര നടിയും പോപ്പ് ഗായികയുമായ സെലീന ഗോമസും ഒരു ഇന്ത്യക്കാരനും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരവുമായി സെൽഫി എടുക്കുന്ന ഇന്ത്യക്കാരൻ അവരോട് ജയ് ശ്രീറാം മുഴക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോ. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ മുദ്രാവാക്യമാണെന്ന് സെലീനയോട് വിശദീകരിക്കുന്നുണ്ട്. എന്നാൽ സ്നേഹപൂർവ്വം താരം ആവശ്യം നിരസിക്കുകയാണ് ചെയ്തത്.


ഇന്ത്യക്കാരൻ്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ‘നാണക്കേട്’ എന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലെ കാൻ ഫിലിം ഫെസ്റ്റിവലിനിടയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചനകൾ. അന്ന് താരം ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ദൃശ്യത്തിലും ഉള്ളത്.


ഇൻസ്റ്റാഗ്രാം ഉപയോക്താവായ പല്ലവ് പലിവാൾ ആണ് വീഡിയോ ആദ്യമായി പങ്കുവെച്ചത്. ദീപാവലി ദിനത്തിൽ സെലീന ഗോമസ് ജയ് ശ്രീറാം വിളിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എക്സ്, ഫേസ്ബുക്ക് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top