‘മാധ്യമങ്ങൾ നുണയൻമാർ, ഇന്ത്യയിൽ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്

ഇന്ത്യൻ മാധ്യമങ്ങൾക്കും കേന്ദ്രസർക്കാരിനുമെതിരെ ബംഗ്ലാദേശ്. ഇന്ത്യയിലെ മാധ്യമങ്ങൾ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ സത്യം കൊണ്ടു നേരിടാൻ മുഹമ്മദ് യൂനസിൻ്റെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ രാജ്യത്തെ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു. ബംഗ്ലാദേശിന് അനുകൂലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കിൽ ഇന്ത്യൻ മാധ്യമങ്ങൾ അവരുടേതായ രീതിയിൽ വാർത്തകൾ വളച്ചൊടിക്കുമെന്നും പ്രധാനമന്ത്രി യുനൂസിൻ്റെ മുഖ്യ ഉപദേഷ്ടാവും പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു.

ഇന്ത്യൻ മാധ്യമങ്ങളും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നുണകൾ നിർമ്മിക്കുന്ന ഫാക്ടറികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തെറ്റായ പ്രചരണങ്ങളെ നിരവധി ബംഗ്ലാദേശി മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ആലം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ത്യക്കാർ കൂടുതൽ മിടുക്കരാണെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ അവരേക്കാൾ മിടുക്കൻമാർ കിഴക്കൻ അതിർത്തിയിൽ താമസിക്കുന്നുണ്ടെന്ന് മനസിലാക്കണം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഏറ്റവും മികച്ച വിപ്ലവത്തിലൂടെ അവർ സ്വേച്ഛാധിപരത്തെ പുറത്താക്കിയെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തെ ചൂണ്ടിക്കാട്ടി ആലംപറഞ്ഞു. ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്ക സർവകലാശാല കാമ്പസിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ.

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും ബംഗ്ലാദേശിൽ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിനെ (ഇസ്‌കോൺ) നിരോധിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ബംഗ്ലാദേശിൽ ഇന്ത്യ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ മതപരമായ വ്യത്യാസങ്ങൾ മുതലെടുക്കുകയാണെന്നും അവർ ആരോപിച്ചു.

Also Read: ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടത്താപ്പ് എന്ന് ബംഗ്ലാദേശ്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയിലും അതിക്രമം

ന്യൂനപക്ഷ സംരക്ഷണത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച ബംഗ്ലാദേശ്. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. ഇന്ത്യയിലെ മാധ്യമങ്ങൾ ബംഗ്ലാദേശിനെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതായും കുറ്റപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടയിലാണ് ബംഗ്ലാദേശിൻ്റെ പ്രതികരണം. ഇന്ത്യ അനാവശ്യ ആശങ്ക തുടരുകയാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ പറഞ്ഞു.

Also Read: ഹിന്ദു വിരുദ്ധരായ ബംഗ്ലാദേശുകാർക്ക് ഇനി ചികിത്സയില്ലെന്ന് ജെഎൻ റേ ഹോസ്പിറ്റൽ; ചിറ്റഗോങ്ങില്‍ മൂന്ന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

ഇന്ത്യയിൽ മുസ്ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെ നിരവധി ക്രൂരമായ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതിൽ ഇതുവരെ പശ്ചാത്താപമോ നാണക്കേടോ പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യയുടെ ഈ ഇരട്ടത്താപ്പ് അപലപനീയവും പ്രതിഷേധാർഹവുമാണ് – നസ്രുൾ ഫെയ്സ് ബുക്കിൽ കുറിച്ചു. അവാമി ലീഗിൻ്റെ മുൻ സർക്കാരിനെ അപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക് മെച്ചപ്പെട്ട സുരക്ഷ നൽകാൻ ഇടക്കാല സർക്കാരിന് കഴിഞ്ഞതായി ഭൂരിപക്ഷം ബംഗ്ലാദേശികളും (64.1 ശതമാനം) വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top