അരുണാചല്‍ കൊടുമുടിക്ക് ഇന്ത്യന്‍ സംഘം നല്‍കിയത് ആറാം ദലൈലാമയുടെ പേര്; എതിര്‍പ്പുമായി ചൈന

അരുണാചൽ പ്രദേശിൽ ആദ്യമായി ഇന്ത്യന്‍ സംഘം ആദ്യമായി കീഴടക്കിയ കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ടതില്‍ പ്രതിഷേധവുമായി ചൈന. ‘ചൈനയുടെ പ്രദേശ’ത്തേക്ക് കടന്നുകയറിയെന്ന് ആരോപിച്ചാണ് ചൈന രംഗത്തെത്തിയത്.
മല കയറിയത് നിയമലംഘനമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണ് എന്ന് ചൈന ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. 2017 മുതൽ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് തുടര്‍ച്ചയായി ചൈന മാറ്റുന്നുണ്ട്. ഇതും വിവാദമായി തുടരുകയാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. അരുണാചലിലെ തവാങ്ങില്‍ ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത കൊടുമുടിയാണിത്.
‘സങ്‌യാങ് ഗ്യാസ്തോ’ എന്ന ആറാം ദലൈലാമയുടെ പേരാണ് നല്‍കിയത്. കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യയും ചൈനയും ധാരണകളില്‍ എത്തിയെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനുപിന്നാലെയാണ് അരുണാചലിൽ അവകാശവാദം ആവർത്തിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here