സ്പാനിഷ് താരം മാനോളോ മാര്‍ക്കേസ് ഇന്ത്യന്‍ കോച്ച്; പ്രതീക്ഷകള്‍ വാനോളം

ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി സ്പാനിഷ് മുന്‍ താരമായ മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ് സി ഗോവയുടെ മുഖ്യ പരിശീലകനാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടീമിന്റെ ചുമതല വഹിക്കുന്നതിനൊപ്പംതന്നെ എഫ് സി ഗോവ ചുമതലയും വഹിക്കും. ദേശീയ ടീമിനൊപ്പം ജോലി നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ഗോവ വിട്ടുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നുവെന്നും അനുമതി നല്‍കിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാര്‍ക്കേസ് പറഞ്ഞു.
2020ലാണ് ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ് സിയുടെ പരിശീലകനായി. ഇക്കാലയളവില്‍ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐഎസ്എല്‍ ചാമ്പ്യന്മാരാക്കി. കഴിഞ്ഞവര്‍ഷം മുതല്‍ ഗോവ എഫ് സിയുടെ പരിശീലക ചുമതലയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here