ഹൂതി മിസൈല്‍ ആക്രമണം നേരിട്ട കപ്പലില്‍ ഇന്ത്യന്‍ നാവികസേന കയറി; എക്സ്പ്ലോസീവ് വിദഗ്ധര്‍ കേടുപാടുകള്‍ വിലയിരുത്തി

സന: യെമന്‍ തീരത്തിന് സമീപം ഹൂതി ആക്രമണം നേരിട്ട ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് അകമ്പടിയായി ഇന്ത്യന്‍ നാവികസേന. ഇന്നലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണക്കപ്പലിലാണ് നാവികസേന ഉദ്യോഗസ്ഥര്‍ കയറിയത്. പടക്കപ്പലായ ഐഎന്‍എസ് കൊച്ചിയിലെ എക്സ്പ്ലോസീവ് വിദഗ്ധര്‍ എണ്ണക്കപ്പലിന്‍റെ കേടുപാടുകള്‍ വിലയിരുത്തി. 22 ഇന്ത്യക്കാരടക്കം ആകെ 30 ജീവനക്കാരാണ് എണ്ണക്കപ്പലിൽ ഉള്ളത്.

റഷ്യയിലെ പ്രിമോര്‍സ്കില്‍നിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതര്‍ ഇന്നലെ ആക്രമിച്ചത്. എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ 16 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്‍റെ തടവിലാണ്. സംഘത്തിലെ ഏക വനിതയായ മലയാളി യുവതിയെ മാത്രമാണ് മോചിപ്പിച്ചിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top