നേവിയുടെ അന്തർവാഹിനിയും ബോട്ടും കൂട്ടിയിടിച്ചു; കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം
November 22, 2024 3:54 PM
നാവികസേനയുടെ അന്തർവാഹിനിയും മത്സ്യ ബന്ധന ബോട്ടുമായി കൂട്ടിയിടിച്ചു. ഗോവൻ തീരത്തിന് സമീപമാണ് അപകടമുണ്ടായത് 13 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 11 ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആറ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഗോവ തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ ദൂരത്തിൽ വച്ചാണ് അപകടമുണ്ടായതെന്ന് നാവിക സേന സ്ഥിരീകരിച്ചു.
നേവിയുടെ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും മാർത്തോമ എന്ന മത്സ്യ ബന്ധന ബോട്ടുമായി കൂട്ടിയിടിക്കുക ആയിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here