നേവിയുടെ ‘അണ്ടർ വാട്ടർ രഥങ്ങൾ’; നാവികസേനയുടെ പുതിയ നീക്കം

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച മിഡ്‌ജെറ്റ് അന്തർവാഹിനികളുമായി ഇന്ത്യൻ നേവി. കടലിനടിയിലെ പ്രത്യേക പ്രവർത്തനങ്ങൾക്കും മറൈൻ കമാൻഡോകളുടെ (മാർക്കോസ്) കഴിവുകൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നിർമ്മിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിഡ്ജെറ്റ് അന്തർവാഹിനികളെ അണ്ടർ വാട്ടർ രഥങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്.

ഏറ്റവും കുറഞ്ഞത് ആറ് ജീവനക്കാരെയെങ്കിലും വഹിക്കാൻ കഴിയുന്ന ഈ രഥങ്ങൾ ലിഥിയം അയൺ ബാറ്ററികളാൽ പ്രവർത്തിപ്പിക്കാന്‍ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആഴം കുറഞ്ഞ സ്ഥലങ്ങളിലെ ജലനിരീക്ഷണം, എതിരാളികളുടെ തീരദേശ സ്ഥാപനങ്ങളും തുറമുഖത്തുള്ള അവരുടെ കപ്പലുകളും ആക്രമിക്കുക ഉൾപ്പെടെ നിരവധി ദൗത്യങ്ങൾക്ക് ഇത്തരം രഥങ്ങൾ ഉപയോഗിക്കാം. പ്രധാനമായും ഈ രഥങ്ങൾ മറൈൻ കമാൻഡോകളെ എതിരാളികളുടെ തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആഴം കുറഞ്ഞ ജലനിരപ്പുള്ള പ്രദേശങ്ങളിൽ അന്തർവാഹിനികൾക്ക് എത്തിച്ചേരാൻ കഴിയില്ല. ഇത്തരം മേഖലകളിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടു പോകുന്നതിന് സഹായിക്കുന്നവയാണ് സ്വിമ്മർ ഡെലിവറി വാഹനങ്ങൾ.

ഇത്തരത്തിലുള്ള ഇറ്റാലിയൻ നിർമ്മിത രഥങ്ങൾ നാവികസേന വർഷങ്ങളായി ഉപയോഗിക്കുന്നതായി ചില സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇത്തരം രണ്ട് അന്തർവാഹിനികൾ നിർമ്മിക്കാൻ 2012-ൽ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ നിലവിൽ നാവികസേന ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള സ്വിമ്മർ ഡെലിവറി വാഹനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പ്രോട്ടോടൈപ്പ് ക്ലിയർ പരിശോധനകൾക്ക് ശേഷം നാവികസേനയ്‌ക്കായി ഇത്തരം ഏതാനും ഡസൻ രഥങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മുങ്ങൽ വിദഗ്ധർക്ക് ഈ രഥങ്ങളിൽ വലിയ സിലിണ്ടറുകൾ കൊണ്ടു പോകാൻ കഴിയും. അതുകൊണ്ട് കൂടുതൽ സമയം വെള്ളത്തിനടിയിൽ നിൽക്കാനും അവർക്ക് സാധിക്കും. വിവിധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആയുധങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലായിരിക്കും രഥത്തിന്റെ വലിപ്പം നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, ലോകത്തിലെ പ്രധാന നാവിക ശക്തികൾ ഉപയോഗിക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമുകളാണ് ഇത്തരം രഥങ്ങൾ. കപ്പലുകളിൽ നിന്നോ അന്തർവാഹിനികളിൽ നിന്നോ വിക്ഷേപിക്കാവുന്ന സ്വയം ഓടിക്കുന്ന വാഹനങ്ങളാണിത്. ഓരോ വാഹനങ്ങളുടെ വലിപ്പവും അവ ചെയ്യേണ്ട ജോലിയും അനുസരിച്ചാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ മനുഷ്യനെ ഘടിപ്പിച്ച ടോർപ്പിഡോകളെ രഥങ്ങൾ എന്നാണ് വിളിച്ചിരുന്നത്. ഇതാണ് പിന്നീട് മനുഷ്യനെ വഹിക്കാൻ കഴിയുന്ന ഇത്തരം വാഹനങ്ങളെ പിന്നീട് രഥങ്ങൾ എന്ന് വിളിക്കാൻ കാരണം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top