കാനഡയിൽ മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെ ഭാഷ കുടുക്കി; 22കാരൻ ഇരകളെ സമീപിച്ചത് ഡ്രൈവർ എന്ന് തെറ്റിദ്ധരിപ്പിച്ച്

മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജൻ കാനഡയിൽ പിടിയിൽ. ബ്രാംപ്ടണിൽ നിന്നുള്ള 22കാരൻ അർഷ്ദീപാണ് പിടിയിലായത്. നവംബർ മാസത്തിലാണ് ഇയാൾ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. പ്രതിയെ പിടികൂടാൻ സഹായിച്ചത് അതിക്രമ സമയത്ത് ഉപയോഗിച്ച പഞ്ചാബി ഭാഷയാണെന്ന് കാനഡയിലെ പീൽ പോലീസ് പറഞ്ഞു. മൂന്ന് ഇരകളോടും പ്രതി പഞ്ചാബിയിലാണ് സംസാരിച്ചത്. തുടർന്ന് പഞ്ചാബി സംസാരിക്കുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
റൈഡ് ഷെയർ ഡ്രൈവറെന്ന വ്യാജേനെയാണ് പ്രതി ഇരകളെ സമീപിച്ചത്. തുടർന്ന് ആയിരുന്നു പീഡനം. ഈ മാസം 8, 16 തീയതികളിൽ ബ്രാംപ്ടൺ, വോഗൻ എന്നീ പ്രദേശങ്ങളിൽ വച്ചാണ് മൂന്ന് ലൈംഗികാതിക്രമങ്ങളും നടന്നത്. സംഭവ ശേഷം ഇരകൾ പീൽ പോലീസിന് പരാതി നൽകിയിരുന്നു. മൂന്ന് സംഭവങ്ങളും വിശദമായി പരിശോധിച്ച അധികൃതർ പ്രതി ഒരാളാണെന്ന നിഗമനത്തിൽ എത്തി.
നവംബർ എട്ടിന് ബ്രാംപ്റ്റണിൽ ഒരു മണിക്കൂറിനിടെയാണ് അർഷ്ദീപ് രണ്ട് പീഡനങ്ങൾ നടത്തിയത്. ബസ് കാത്തുനിന്ന യുവതികളാണ് പീഡനത്തിന് ഇരയായത്. വാഹനങ്ങളിൽ കയറ്റിയ ശേഷം കിലോമീറ്ററുകൾ ദൂരേക്ക് കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ചായിരുന്നു ബലാത്സംഗം ചെയ്തത്. പുതിയ കാർ ഓടിക്കാൻ നൽകാം എന്ന് വാഗ്ദാനം നൽകിയായിരുന്നു മൂന്നാം പീഡനം. അർഷ്ദീപ് സിംഗിനെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കവർച്ച, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here