സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു; വിവാദമായത് ഇന്ത്യക്കാരെ താരതമ്യപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍; രാജി സ്വീകരിച്ച് കോണ്‍ഗ്രസ്
ഡൽഹി: തുടരെത്തുടരെ വിവാദങ്ങളിൽ ചാടുന്ന സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. പിത്രോദയുടെ രാജി സ്വീകരിച്ചുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
‘‘ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെ , പടിഞ്ഞാറു ഭാഗത്തുള്ളവർ അറബികളെ പോലെ, വടക്കുള്ളവർ വെള്ളക്കാരെ പോലെ, ദക്ഷിണേന്ത്യക്കാർ
ആഫ്രിക്കക്കാരെ പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീ സഹോദരന്മാരാണ്.’’ ഈ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പിത്രോദ രാജിവച്ചത്. ഇതിനെതിരെ പ്രധാനമന്ത്രി മോദിയടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ടെക്നിക്കൽ അഡ്വൈസറായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here