‘ഭക്ഷണവും വെള്ളവും സായിപ്പിന് മാത്രം, ഇന്ത്യക്കാർക്ക് അവകാശമില്ല’; പരാതിയുമായി ഗൾഫ് എയർ യാത്രക്കാർ

ഇന്ത്യൻ വിമാനയാത്രക്കാർ കുവൈറ്റിൽ നേരിട്ടത് വൻ അവഗണന. 19 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയ മുംബൈയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോയ യാത്രക്കാർക്കാണ് കടുത്ത വിവേചനം നേരിട്ടത്. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. ഭക്ഷണമോ മറ്റ് സഹായങ്ങളോ ബഹ്റിൻ എയർലൈൻസ് കമ്പനി നൽകിയില്ല എന്നതുൾപ്പെടെ ഗുരുതരമായ പരാതികളാണ് യാത്രക്കാർ ഉന്നയിക്കുന്നത്.

യുഎസ്, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താമസ സൗകര്യം ഉൾപ്പെടെ നൽകിയപ്പോൾ ഇന്ത്യക്കാർക്ക് വിശ്രമമുറിപോലും അനുവദിച്ചില്ല. പാക്കിസ്ഥാൻ, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇതേ അനുഭവമാണ് നേരിട്ടത്. ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാർ വിമാനത്താവള അധികൃതരുമായി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Also Read: ചെന്നൈയില്‍ ചെയ്തത് ഗോ-എറൗണ്ട്; യാത്രക്കാരെ സുരക്ഷിതരാക്കി; വിശദീകരണവുമായി ഇന്‍ഡിഗോ

ഇന്ത്യൻ പൗരൻമാർക്ക് അർഹതയില്ലെന്നാണ് ഗൾഫ് എയർ അധികൃതർ പറഞ്ഞതെന്നാണ് യാത്രക്കാരുടെ ആരോപണം. വിശ്രമമുറിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് അൻസു സിംഗ് എന്ന യാത്രക്കാരൻ പറഞ്ഞു. ആദ്യത്തെ നാല് മണിക്കൂർ വെള്ളം പോലും തന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഗൾഫ് എയർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Also Read: എമര്‍ജന്‍സി ലാൻഡിംഗിൽ ചിറകിലൂടെ ഇന്ധനം ഒഴുക്കികളയുന്നത് എന്തിന്; അല്ലെങ്കില്‍ വിമാനത്തിന് എന്തു സംഭവിക്കും; അറിയേണ്ടതെല്ലാം


വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇടപെട്ടിരുന്നു. യാത്രക്കാർ ഉന്നയിച്ച വിഷയം ഗൾഫ് എയർ അധികൃതരുമായി ചർച്ച ചെയ്തു. കുവൈറ്റിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ (visa on arrival) സൗകര്യം ഇല്ലാത്തതാണ് കാരണം എന്നാണ് എംബസി അധികൃതർ നൽകിയ വിശദീകരണം. എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് എയർപോർട്ട് ലോഞ്ചുകളിൽ യാത്രക്കാർക്ക് രാത്രിയില്‍ തങ്ങാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top