കശ്മീരിൽ സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ ഊർജ്ജിതം
October 9, 2024 10:22 AM

ജമ്മു കശ്മീരിലെ അനന്തനാഗിൽ നിന്ന് സൈനികരെ ഭീകരർ തട്ടിക്കൊണ്ടു പോയി. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്.
ഇതിനിടയിൽ ഒരു ജവാൻ തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു.അനന്തനാഗിലെ കൊക്കർനാഗ് മേഖലയിലെ ഷാൻഗസിലാണ് സംഭവം.
രണ്ട് സൈനികരും സിവിൽ വേഷത്തിലായിരുന്നുവെന്നാണ് വിവരം. സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here