ഹമാസിനെ പിന്തുണച്ച് പ്രകടനം; വീസ റദ്ദാക്കി അമേരിക്ക; ഓടി രക്ഷപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി; മുന്നറിയിപ്പെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി

ഹമാസിനെ പിന്തുണച്ച് പ്രകടനം നടത്തിയ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ഥി രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോന്നത്. ക്യാംപസുകളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വീസ റദ്ദാക്കി. ഇതോടെ അമേരിക്കയിൽ തുടരാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ സ്വയം രാജ്യം വിടാനുളള സംവിധാനം രഞ്ജനി ഉപയോഗിക്കുക ആയിരുന്നു. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സിബിപി ആപ് ഉപയോഗിച്ചാണ് രാജ്യം വിട്ടത്. നിയമപ്രകാരമുളഅള ശിക്ഷ ഒഴിവാക്കി സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സംവിധാനമാണിത്.
ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പഠനത്തിനായി അമേരിക്കന്‍ വിസ ലഭിക്കുന്നത് വലിയ അംഗീകാരമാണ്. അക്രമത്തിനും ഭീകരതയ്ക്കും പുറകെ പോകുമ്പോള്‍ വീസ റദ്ദാക്കേണ്ടതു അമേരിക്കയുടെ ഉത്തരവാദിത്തമാണ്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഹമാസിനെ പിന്തുണച്ചവരില്‍ ഒരാള്‍ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങി എന്നായിരുന്നു ക്രിസ്റ്റി നോം എക്‌സില്‍ കുറിച്ചത്.
അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡ് ലഭിച്ചവരാണെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലോ പ്രതിഷേധ സമരങ്ങളിലോ പങ്കെടുത്താല്‍ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here