നിസ്കരിക്കാൻ പോയ സുഹൃത്തിന് പകരം ജോലി ചെയ്ത വിദ്യാർത്ഥിയെ വെടിവച്ചു കൊന്നു; പെട്രോൾ പമ്പില്‍ തെലങ്കാന സ്വദേശിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ പെട്രോൾ പമ്പിൽ തെലങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ചിക്കാഗോയിലെ പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 22 കാരനായ സായി തേജയാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കവർച്ച ചെയ്യാനായി പെട്രോൾ പമ്പിലെത്തിയ ആയുധധാരികളാണ് വെടിയുതിർത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ വിദ്യാർത്ഥി മരിച്ചു.


സായിപെട്രോൾ പമ്പിൽ ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ആ സമയം ജോലിയിൽ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ സഹായിക്കുക ആയിരുന്നുവെന്നും അവർ വ്യക്തമാക്കി. ഹൈദരാബാദിൽ ബിബിഎ പൂർത്തിയാക്കിയ ശേഷം എംഎസ് പഠിക്കാൻ ഈ വർഷം ജൂൺ 15നാണ് സായി യുഎസിൽ എത്തുന്നത്. ചിക്കാഗോയിലെ കോൺകോർഡിയ സർവകലാശാലയിലാണ് പ്രവേശനം ലഭിച്ചത്.

Also Read: ലണ്ടനിൽ ഇന്ത്യക്കാരിയുടെ മൃതദേഹം കാർ ഡിക്കിയിൽ; 24കാരിയെ കൊന്ന ഭർത്താവ് രാജ്യംവിട്ടു

വെള്ളിയാഴ്ചയായതിനാൽ നിസ്കരിക്കാൻ പോകണമെന്ന് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് സായിയോട് പറഞ്ഞിരുന്നു. അതിന് പകരം തൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും സായി ക്വാഷ് കൗണ്ടറിൽ ജോലിയിൽ തുടരുകയായിരുന്നു. ഈ സമയമാണ് ആയുധധാരികളായ ഒരു സംഘം പമ്പിലെത്തുന്നത്. വിദ്യാർത്ഥിയുടെ അരികിലെത്തിയ രണ്ട് അക്രമികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അവൻ എതിർക്കാതെ പണം നൽകി. എന്നാൽ പണം കൈക്കലാക്കിയ ശേഷം അക്രമികൾ സായിക്ക് നേരെ വെടിവച്ചശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top