ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യൻ കുതിപ്പ്; തായ്പെയെ തകർത്ത് ക്വാട്ടറിൽ
ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസ് വോളിബോളിൽ ക്വാട്ടറിലേക്ക് കുതിച്ച് ഇന്ത്യൻ ടീം. അന്താരാഷ്ട്ര വോളിബോൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള
ചൈനീസ് തായ്‌പെയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് ഇന്ത്യ തകർത്തത് ഇന്ത്യയെ ഒരു സെറ്റിലും തോൽപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല. 25-22, 25-22, 25-21 എന്നിങ്ങനെയാണ് സ്കോർസെപ്തംബർ 16 ന് നടക്കുന്ന ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി ജപ്പാനാണ്.
ആദ്യ സെറ്റിൻ്റെ തുടക്കത്തിൽ ചൈനീസ് തായ്പെയ് ആയിരുന്നു മുന്നിട്ട് നിന്നത്. 6-10ന് ഇന്ത്യ പിന്നിലായിരുന്നു. എന്നാൽ എറിൻ വർഗീസിന്റെ പ്രകടനം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 11-13 എന്നായി ഇന്ത്യ – ചൈനീസ് തായ്പെ സ്കോർ. പിന്നീട് സ്കോർ 21-21ന് ഒപ്പത്തിനൊപ്പമെത്തി. ഒടുവിൽ ഇന്ത്യ 25-22ന് ആദ്യ സെറ്റ് ശക്തമായ തിരിച്ചടിയിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാം സെറ്റിൽ 3-0ത്തിന് ലീഡോടെ ആയിരുന്നു ഇന്ത്യ തുടങ്ങിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച തായ്പെയ് സ്കോർ 17-17 എന്ന് സമനിലയിലെത്തിച്ചു. എങ്കിലും സെറ്റ് കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചു.
മൂന്നാം സെറ്റിൽ ഇന്ത്യ ഗംഭീര പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ 10-4ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ പിന്നീട് 14-14 എന്ന് തായ്പെയ് ഒപ്പമെത്തി. ഒടുവിൽ ഇന്ത്യൻ ടീം 25-21ന് സെറ്റ് പിടിച്ചെടുക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here