സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ഓസീസിനെതിരെ സൂര്യകുമാർ നയിക്കും

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വൻ്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. അഞ്ച് മത്സരങ്ങളുള്ള പരമ്പര വ്യാഴാഴ്ച ആരംഭിക്കും. നവംബർ 23, 26, 28, ഡിസംബര്‍ 1, 3 തീയതികളിലാണ് മത്സരങ്ങള്‍. ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ വന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് മാറ്റി നിർത്തിയ സഞ്ജു സാംസണ് ഇത്തവണയും ബിസിസിഐ അവസരം നൽകിയില്ല.

ലോകകപ്പിന്റെ ഭാഗമായിരുന്ന രോഹിത് ശര്‍മ, വിരാട് കോഹ്‌ലിയടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പിനിടെ പരുക്കേറ്റ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരുക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നാണ് വിവരം. അവസാന രണ്ടു മത്സരങ്ങളിൽ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നാണ് സൂചന. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യൻ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top