കുടിയന്മാരേ ഇതിലേ, ഇതിലേ ….ലോകം കീഴടക്കുന്ന ഇന്ത്യൻ വിസ്കി ബ്രാൻഡുകൾ; കുറഞ്ഞ വിലയ്ക്ക് മികച്ച ഐറ്റങ്ങൾ

ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിസ്കി ബ്രാൻഡുകൾ ഇന്ത്യയിലേതാണെന്ന് കേൾക്കുമ്പോൾ നിങ്ങൾ നെറ്റി ചുളിച്ചേക്കാം. പക്ഷേ, സത്യമതാണ്- കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് കമ്പനീസിൻ്റെ 2023ലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉല്പാദിപ്പിക്കുന്ന 10 വിസ്കി ബ്രാൻഡുകളാണ് ലോകത്തിലെ മദ്യ മാർക്കറ്റ് കീഴടക്കിയിരിക്കുന്നതെന്നും പറയുന്നുണ്ട്. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡുകൾ ലോകമാർക്കറ്റ് കീഴടക്കുന്ന നിലവാരത്തിലേക്ക് കുതിക്കുകയാണ്.

520 രൂപ 1450 രൂപ വരെ വിലയുള്ള 10 ഇന്ത്യൻ നിർമിത വിസ്കി ബ്രാൻഡുകളാണ് കുടിയന്മാരുടെ ഫേവറൈറ്റ് ഐറ്റംസ്. ലോകത്ത് കുതിച്ചുയരുന്ന മദ്യ ഉല്പാദന- വിൽപ്പന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പ്രധാന ആറ് വിസ്കി ബ്രാൻഡുകൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നവയാണ്. വില തുച്ഛം, ഗുണം മെച്ചം ഇതാണ് ഇന്ത്യൻ ബ്രാൻഡുകളുടെ വില്പന വർധിക്കാൻ പ്രധാന കാരണം. കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് പൂസാവാം എന്ന് സാരം.

2019 മുതൽ 2027 വരെ കാലഘട്ടങ്ങളിൽ ഇന്ത്യൻ വിസ്കി ബ്രാൻഡുകൾക്ക് രണ്ടു മുതൽ ആറ് ശതമാനം വരെ വളർച്ചയുണ്ടാവുമെന്നാണ് ഇന്ത്യൻ മദ്യ ഉല്പാദന കമ്പനികളുടെ പ്രതീക്ഷ. ഉദാരവൽക്കരണത്തിൻ്റെ ഭാഗമായി രാജ്യത്തെ മദ്യവിപണന രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഇന്ത്യൻ വിസ്കി ബ്രാൻഡുകൾ താഴെ പറയുന്നവയാണ്.

മക്ഡവൽസ് വിസ്കി (McDowell’s Whisky)

കഴിഞ്ഞ വർഷം 31.4 മില്യൺ കെയ്സുകളാണ് ഈ ബ്രാൻഡ് വിസ്കി വിറ്റഴിഞ്ഞത്. (1മില്യൺ – 10 ലക്ഷം) 2022 നേക്കാൾ വില്പനയിൽ 2.1 ശതമാനം വർദ്ധനയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ സിംഗിൾ മാൾട് വിസ്കി എന്നാണ് മക്ഡവൽസ് വിസ്കി അറിയപ്പെടുന്നത്.

റോയൽ സ്റ്റാഗ് (Royal Stag)

വില്പനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റോയൽ സ്റ്റാഗ് 2023 ൽ 27.1 മില്യൺ കെയ്സുകളാണ് വിറ്റുപോയത്. തലേ വർഷത്തേക്കാൾ വില്പനയിൽ 3 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.

ഓഫീസേഴ്സ് ചോയ്സ് (Officer’s Choice)

വിസ്കി വില്‌പനയിൽ മൂന്നാം സ്ഥാനമാണ് ഓഫീസേഴ്സ് ചോയ്സിനുള്ളത്. 23.4 മില്യൺ കെയ്സാണ് വിറ്റുപോയത്. 520 രൂപ വിലയ്ക്കാണ് ചില സംസ്ഥാനങ്ങളിൽ ഈ വിസ്കി വിറ്റുപോകുന്നത്. വിലക്കുറവാണ് ഈ ബ്രാൻഡിൻ്റെ പ്രധാന ആകർഷണീയത്. ഒപ്പം കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ഫിറ്റാവാൻ കഴിയുന്നു എന്നതാണ് മദ്യപാനികളെ ഈ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി പറയുന്നത്.

ഇംപീരിയൽ ബ്ലു ( Imperial Blue)

കഴിഞ്ഞ വർഷം 22.8 മില്യൺ കെയ്സുകളാണ് വിറ്റഴിഞ്ഞത്.

8 പി എം (8 PM)

വിസ്കി വില്പനയിൽ അഞ്ചാം സ്ഥാനമാണ് 8 പി എമ്മിനുള്ളത്. 12. 2 മില്യൺ കെയ്സുകളാണ് കഴിഞ്ഞ വർഷം വിറ്റഴിഞ്ഞത്.

ബ്ലെൻഡേഴ്സ് പ്രൈഡ് Blenders Pride

വില്പനയിൽ ആറാം സ്ഥാനത്താണ് ബ്ലെൻ ഡേഴ്‌സ് പ്രൈഡ് നിൽക്കുന്നത്. 9.6 മില്യൺ കെയ്സുകളാണ് 2023 ൽ വിറ്റുപോയത്.

റോയൽ ചലഞ്ച്, സ്റ്റെർലിംഗ് റിസർവ് പ്രീമിയം വിസ്കി, ഡയറക്ടേഴ്സ് സ്പെഷ്യൽ, സിഗ്നേച്ചർ എന്നിവയാണ് വില്‌പനയിൽ ഏഴ് മുതൽ 10 വരെയുള്ള സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ ബ്രാൻഡുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top