ഏഷ്യാഡിൽ മെഡലുറപ്പിച്ച് പെൺപട; ബംഗ്ലാദേശിനെ തകർത്തത് 8 വിക്കറ്റിന്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ മെഡലുറപ്പിച്ച് ഇന്ത്യ. 8 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ ബംഗ്ലാ വനികളെ തകർത്തത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 51 റൺസിന് ഓൾ ഔട്ടായി. 17 പന്തിൽ 12 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ടീമില്‍ രണ്ടക്കം കടന്നതും നിഗർ സുൽത്താന മാത്രമാണ്.ഇന്ത്യയ്ക്കായി പൂജ വസ്ത്രകാർ 4 ബംഗ്ലാ വിക്കറ്റുകൾ പിഴുതു. ടിറ്റസ് സാധു, അമൻജ്യോത് കൗര്‍, രാജേശ്വരി ഗെയ്ക്‌വാദ്, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 70 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിക്കറ്റ് ബംഗ്ലാദേശ് തുടക്കത്തിൽതന്നെ വീഴ്ത്തി. 12 പന്തിൽ ഏഴ് റണ്‍സാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഓപ്പണർ ഷെഫാലി വർമയും (21 പന്തിൽ 17), ജെമീമ റോഡ്രിഗസും (15 പന്തില്‍ 20) നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.ചേർന്നതോടെ ഇന്ത്യ അനായാസം വിജയത്തിലേക്കു കുതിച്ചു. സെമി ഫൈനലിൽ പ്ലെയിംഗ്മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിനായി കളിക്കാൻ ഇറങ്ങിയില്ല. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ- ശ്രീലങ്ക മത്സരത്തിലെ വിജയികളെയാവും നാളെ ഇന്ത്യ നേരിടുക. നാളെ രാവിലെ 11:30 നാണ് മത്സരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here